ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ ഒപ്പുവെച്ചാല്‍ ഇന്ത്യയുടെ വിദേശനയവും ആണവനയവും അമേരിക്കയുടെ നിയന്ത്രണത്തിലാവും. ഫലത്തില്‍ NATO, Nuclear Non Proliferation Treaty എന്നിവയില്‍ ഒപ്പുവെച്ചാലെന്നപോലെയാകും. രാജ്യത്തിന്റെ പരമാധികാരം ആത്യന്തികമായി അമേരിക്കയ്ക്ക് അടിയറ വെയ്ക്കപ്പെടും. ഇറ്റാലിയന്‍പൌരത്വമുള്ള, പോപ്പിന്റെ സ്വന്തക്കാരിയായ, ക്രിസ്ത്യാനിയായ, അമേരിക്കന്‍ പക്ഷപാതിയായ സോണിയാഗാന്ധിയുടെ താല്പര്യമാണ് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍. അമേരിക്കയിലെ വമ്പന്‍ ആണവക്കമ്പനികളില്‍ സോണിയയ്ക്കും കുടുംബത്തിനും ഷെയര്‍ ലഭിക്കുന്ന കച്ചവടം കൂടിയാണിത്.
എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം ഈ സ്വപ്നം നടക്കാതെ പോയി. എങ്ങനെയെങ്കിലും ഭാവിയില്‍ ഇടതുപക്ഷത്തെ ദുര്‍ബ്ബലമാക്കി ഇന്ത്യയെ അമേരിക്കയുടെ പാളയത്തില്‍ തളയ്ക്കുക എന്നതാണ് ഇപ്പോള്‍ സോണിയയുടെയും, സോണിയാകോണ്‍ഗ്രസ്സിന്റെയും, ക്രൈസ്തവസഭകളുടെയും ലക്‍ഷ്യം. ക്രൈസ്തവസഭകള്‍ക്കു ശക്തിയുള്ള കേരളത്തില്‍,സഭയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതാണിപ്പോള്‍ കോണ്‍ഗസ്സിന്റെ അജണ്ട.
അമേരിക്കയുടെ ഈ പ്രതിലോമ സാമ്രാജ്യത്വരാഷ്ട്രീയത്തെ സേവിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ ക്രൈസ്തവ നേതൃത്വം.ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വം വഹിക്കുന്ന സി. പി. എമ്മിനും എതിരെ കേരളത്തിലെ ക്രൈസ്തവ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യുദ്ധത്തിന്റെ പച്ചയായ രാഷ്ട്രീയം ഈ സാമ്രജ്യത്വ സേവയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണച്ചിരുന്ന ക്രൈസ്തവ സഭാനേതൃത്വം ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു.
Friday, 19 October 2007
Subscribe to:
Posts (Atom)