Wednesday 13 February, 2008

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മ

അന്നു വാലന്‍‌റ്റയിന്‍സ് ഡേ ഇല്ല. എല്ലാ ദിനങ്ങളും പ്രണയദിനങ്ങളായിരുന്നു. ആലുവാ യു.സി.കോളേജിന്‍‌റ്റെ അതിമനോഹരമായ കാമ്പസില്‍, നൂറ്റാണ്ടു പഴക്കമുള്ള മഹാഗണിമരങ്ങള്‍ക്കു ചുവട്ടില്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ മഴവില്ലുകള്‍ തീര്‍ത്ത കാലം. ഹൃദയത്തിന്‍‌റ്റെ താളുകളില്‍ ഒ.എന്‍.വിയുടെയും സുഗതകുമാരിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍‌റ്റെയുമൊക്കെ പ്രണയകവിതകള്‍ നിറഞ്ഞുനിന്ന കാലം.
അന്നു ചുരിദാര്‍ ഇല്ല. പാവാടയും സാരിയും ഹാഫ് സാരിയും. ഏഴായിരം വര്‍ണ്ണങ്ങള്‍ വിരിയുന്ന ലോകം. യുവജനോത്സവം.വൈക്കം ചന്ദ്രശേഖരന്‍നായര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു: സുന്ദരികളേ, സുന്ദരന്‍‌മാരേ....കരഘോഷത്തില്‍ മുങ്ങിപ്പോകുന്ന വാക്കുകള്‍.
പെരുമ്പറകൊട്ടുന്ന ഹൃദയത്തോടെ ഞാനും ഒരു സുന്ദരിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. അവളുടെ പുഞ്ചിരി ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഏറ്റുവാങ്ങി ആത്മാവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്നു വാലന്‍‌റ്റയിന്‍സ് ഡേ. ആത്മാവിന്റെ പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ച ആ മയില്‍പ്പീലി ഞാന്‍ വിഷാദത്തോടെ എടുത്തുനോക്കുന്നു. ഈ പ്രണയദിനത്തിന് ഞാന്‍ നഷ്ടപ്രണയത്തിന്‍‌റ്റെ ഒരു കണ്ണുനീര്‍ത്തുള്ളി സമര്‍പ്പിക്കുന്നു.

17 comments:

വല്യമ്മായി said...

നോസ്റ്റാള്‍ജിയ നിറഞ്ഞ എഴുത്ത്,നന്നായി

ശ്രീ said...

നല്ല എഴുത്ത്. വല്യമ്മായി പറഞ്ഞതു പോലെ നൊസ്റ്റാള്‍ജിക്.
:)

nariman said...

വല്യമ്മായിക്കും ശ്രീക്കും ശ്രീനാഥിനും നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
മനസ്സില്‍ എന്നും പുതുമഴയായ്
ഓര്‍മ്മകളിലേ വാടാമലരുകളായ്
തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
കാണാകനിയത്രെ...പ്രണയം.

നിലാവര്‍ നിസ said...

ഒരു വട്ടം കൂടി...?

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

nariman said...

മിന്നാമിനുങ്ങ് പറഞ്ഞതു വളരെ ശരി.പ്രണയത്തെ മുതലാളിത്തം വെറും വില്‍പനച്ചരക്കാക്കുന്നു. ഞാന്‍ ഒരു പഴയ ആളാണ്.പ്രണയത്തെയും പ്രണയദു:ഖത്തെയുമൊക്കെ മാനുഷികമായ വിലപ്പെട്ട വികാരങ്ങളായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍.ലോകം പ്രണയദിനം ആഘോഷിക്കുന്നതു കണ്ടപ്പോള്‍ എന്റെ വിലയില്ലാത്ത വേദനകളെ ഞാന്‍ ഓര്‍ത്തുപോയെന്നുമാത്രം.

nariman said...

സജിക്കും നിസയ്ക്കും നന്ദി

nariman said...

കാഴ്ചക്കാരന്‍ കോപിക്കാരുത്. തെറ്റ് എന്റെ ഭാഗത്താണ്.ആ ചര്‍ച്ച ഈ പോസ്റ്റില്‍ വേണ്ട എന്നു കരുതി. അത്രേയുള്ളു. എന്റെ മാപ്പപേക്ഷ കാഴ്ചക്കാരന്‍‌റ്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ദയവായി അതു സ്വീകരിക്കണമെന്നപേക്ഷ.

മാണിക്യം said...

അന്നു വാലന്‍‌റ്റയിന്‍സ് ഡേ ഇല്ല.
ചാറ്റ് ഇല്ലാ, മൊബൈല്‍ ഇല്ലാ,
എസ് എം എസ് ഇല്ലാ,
ഈ-മെയിലില്ലാ..എന്നിട്ടും
പറയാതെ പറഞ്ഞും
കാണാതെ കണ്ടും
കേള്‍ക്കാ‍തെ കേട്ടും
പതിറ്റാണ്ട് കഴിഞ്ഞിട്ടും
മറക്കാതെ എത്ര എത്രാ
മയില്‍ പീലിത്തുണ്ടുകള്‍
മാനം കാണാതെ മനസ്സില്‍
സൂക്ഷിക്കുന്നു ഇന്നും ഓര്‍മ്മയായ്!!

siva // ശിവ said...

sweet memories....

nariman said...

മാണിക്യത്തിനും ശിവകുമാറിനും നന്ദി

ഡോക്ടര്‍ said...

nannai....aa pranayathe patti detail aaya oru lekhanam pratheekshikunnu.....adum koodi ingot poratte....

nariman said...

ക്ഷമിക്കണം ഡോക്ടര്‍. ചില കാര്യങ്ങള്‍ വിസ്തരിച്ചു പറയാന്‍ കഴിയില്ല.

ഏ.ആര്‍. നജീം said...

ജീവിതത്തിലുടനീളം വീണ്ടും പൊടിതട്ടിയെടുത്ത് താലോലിക്കാവുന്ന ഇത്തരം ചില കുഞ്ഞു സുഖമുള്ള സ്വപ്നങ്ങളാണ് കാമ്പസ്സിന്റെ ബാക്കിപത്രം എന്ന് പോലും തോന്നാറുണ്ട് പലപ്പോഴും.

nariman said...

നജീമിനു നന്ദി

ezhuthukaran said...

Sweet and Nostalgic