Saturday 8 March, 2008

കണ്ണൂരിലെ കൊലകള്‍

കണ്ണൂരില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദരിദ്രരായ മനുഷ്യരാണ്. തൊഴിലാളികളോ തൊഴില്‍‌രഹിതരോ ആയ ദരിദ്രര്‍. കണ്ണൂരിലെ കൊലയാളിരാഷ്ട്രീയക്കാരോട് ഒരപേക്ഷ. അല്ലെങ്കില്‍ ഒരു വെല്ലുവിളി. നിങ്ങള്‍ എതിര്‍പാര്‍ടിയിലെ നാലു പണക്കാരെ കൊല്ലുക. അപ്പോള്‍ അവസാനിക്കും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം.
പ്രാദേശികമായ ആധിപത്യത്തിനുവേണ്ടി സംസ്ഥാനനേതൃത്വത്തിന്‍‌റ്റെ അറിവോടെ പ്രാദേശിക നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണു കണ്ണൂരിലെ കൊലകള്‍. ദരിദ്രരായ മനുഷ്യര്‍ പണക്കാരെ കൊല്ലാന്‍ തയ്യാറാകുന്നതുവരെ കണ്ണൂരിലെ അക്രമങ്ങള്‍ തുടരും. എന്നു പണക്കാര്‍ കൊല്ലപ്പെടാന്‍ തുടങ്ങുന്നുവോ അന്നു കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കും.

9 comments:

കാഴ്‌ചക്കാരന്‍ said...

അല്ല നരിമാനെ, തിന്നു കൊഴുക്കുന്ന നേതാക്കന്‍മാരെ കൊല്ലാനാരെങ്കിലും ഇറങ്ങിതിരിച്ചാന്‍ ഈ പാവം അനുയായി വൃന്ദം രക്ഷപ്പെടും. അധികാരത്തിനോടുള്ള ആര്‍ത്തി മാത്രമാണവിടെ. എന്റെ ചുറ്റുപാടുകള്‍ എനിക്ക്‌ കീഴിലാവണമെന്ന അധിമോഹം മാത്രമാണവിടെ നടക്കുന്നത്‌. ജനാധിപത്യത്തെ കുറിച്ച്‌ ഗീര്‍വാണമടിക്കുന്ന ഇടതുപക്ഷവും തീവ്ര വലതു പക്ഷവും ജനവിരുദ്ധരും ജനാധിപത്യ ദ്രോഹികളുമാണെന്ന്‌ ഏതു കുട്ടിക്കും ഇന്നറിയാം.

chithrakaran ചിത്രകാരന്‍ said...

വാസ്തവം !
കൊല്ലുകയൊന്നും വേണ്ട....
കൊടിയേരിയുടെ ബന്ധുക്കളായ കുറുപ്പന്മാരെയോ,
ഈപി.ജയരാജന്റെ ബന്ധുക്കളായ നംബ്യാന്മാരെയൊ തൊലിപ്പുറത്ത് കതികൊണ്ടൊന്നു സ്പര്‍ശിച്ചാല്‍ മതി എല്ലാ പാര്‍ട്ടികളുടേയും നേത്രുത്വം ഇടപെട്ട് ഈ കൊലപാതക രാഷ്ട്രീയം ഒരു മണിക്കൂറുകൊണ്ട് അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന സമാധാനം നടപ്പാക്കും.

ഇതിപ്പോള്‍ കാലാളിന്റെ വിലപോലുമില്ലാത്ത,നേതാക്കള്‍ കാലികളായിമാത്രം കണക്കാകക്കുന്ന പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ഉടമസ്ഥരായ സംബന്ന നേതാക്കളുടെ വളര്‍ച്ചക്കുവേണ്ടി വെട്ടിച്ചാകുംബോള്‍ രണ്ടു പാര്‍ട്ടിക്കാരും മത്സരിച്ച് വെട്ടിച്ചാകാന്‍ തയ്യാറുള്ള ആത്മാര്‍ത്ഥതയുള്ള മനുഷ്യക്കൂട്ടത്തെ തങ്ങളുടെ ചാവേര്‍ സംഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണ്.
രക്തസാക്ഷികളെ ചുളുവില്‍ കിട്ടുന്നത് എന്തിന് ഒഴിവാക്കണം?
നക്കാപ്പിച്ച ചില ഔദാര്യങ്ങള്‍ കാണിച്ചാല്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്ന ഈ പാവം മനുഷരെ ജീവിതകാലം മുഴുവന്‍ എന്തിനും തയ്യാറുള്ള അടിമകളായി നിര്‍ത്തുകയും, ആവശ്യമുള്ളപ്പോള്‍ ഓരോരുത്തരെ കൊലക്കുകൊടുക്കുകയും ചെയ്യാം എന്ന പഴയ ഫ്യൂഡല്‍ മാനേജുമെന്റ് തന്ത്രം തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും പയറ്റുന്നത്.

nariman said...

കാഴ്ച്ചക്കാരനും ചിത്രകാരനും നന്ദി. നമ്മുടെ വിലയില്ലാത്ത ഹൃദയവേദന ഇവിടെ എഴുതിവെച്ചിട്ട് കാര്യമൊന്നുമില്ല. എന്നാലും.ചിലപ്പോള്‍ തലയ്ക്കു തീപിടിക്കുന്നപോലെ തോന്നും.

എതിരന്‍ കതിരവന്‍ said...

ഈ കുട്ടികളുടെ കയ്യില്‍ തോക്കു കൊടുക്കാതിരിക്കുന്നതും ഈ കളിയുടെ ഭാഗമാണ്. എളുപ്പം പ്രയോഗിക്കാവുന്ന ഒന്ന്. ചിലപ്പോള്‍ നേതാക്കന്മാര്‍ക്കും കിട്ടിയേക്കും. അതുകൊണ്ട് പുരാണങ്ങളിലെ വിദ്യയായ വാള്‍‍പ്പയറ്റിനു പ്രേരിപ്പിക്കയാണ് നേതാക്കന്‍മാര്‍ക്കു രക്ഷ.

ചാകുന്നനൊക്കെ ഹിന്ദുക്കളാണല്ലൊ. ഹോ! ഹിന്ദുമതം എത്രമാത്രം വളര്‍ന്നിരിക്കുന്നു!

മായാവി.. said...

വാസ്തവം !ചിത്രകാരന്‍chithrakaran said...

ബയാന്‍ said...

കൈകാലുകള്‍ തളരുന്നു; ഒരു വല്ലായ്മ, എന്റെ നാട്; ഇതെന്തു ഭ്രാന്താണ്, ഒന്നു മിണ്ടീട്ട് ദിവസങ്ങളാവുന്നു. എന്റെ കൂടപ്പിറപ്പുകളേ ആര്‍ക്കു വേണ്ടിയാണിതൊക്കെ. നിങ്ങള്‍ക്കെന്തു ഭ്രന്താണു.

nariman said...

എതിരനും മായവിക്കും ബയാനും നന്ദി

Joji said...

partykkaraya panakkare kollan chance kuravanu....
veruthe pokunna party-yum group-um illatha pannkkare thattan chnace undu ...

nariman said...

എന്നാലും മതി ഉണ്ണി. കളി കര്യമാകും.